---
title: "ചമ്പാട് വീട്ടിൽ ഗ്യാസ് ലീക്കായി ; വാർഡംഗത്തിന്റെ മന: സാന്നിധ്യം തുണയായി."
english_title: "Gas leak at Chambad house; ward member's presence of mind helped"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358500/Gas leak at Chambad house; ward member's presence of mind helped"
published_at: "2026-05-10T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a000e590fd0a_1001229904.jpg"
keywords: []
---

# ചമ്പാട് വീട്ടിൽ ഗ്യാസ് ലീക്കായി ; വാർഡംഗത്തിന്റെ മന: സാന്നിധ്യം തുണയായി.

> **Lead Summary:** പന്ന്യന്നൂർ പഞ്ചായത്തിലെ വാർഡംഗം മീത്തലെ ചമ്പാട്ടെ നസീർ ഇടവലത്തിന്റെ വീട്ടിലാണ് രാവിലെ ഗ്യാസ് ലീക്കായത്. തീർന്ന ഗ്യാസ് കുറ്റിക്ക് പകരം പുതിയൊരെണ്ണം ഘടിപ്പിക്കുമ്പോഴാണ് സംഭവം. ശക്തമായ രീതിയിൽ ഗ്യാസ് ചോർച്ചയുണ്ടായി.

## Article Content

പന്ന്യന്നൂർ പഞ്ചായത്തിലെ വാർഡംഗം മീത്തലെ ചമ്പാട്ടെ നസീർ ഇടവലത്തിന്റെ വീട്ടിലാണ് രാവിലെ ഗ്യാസ് ലീക്കായത്. തീർന്ന ഗ്യാസ് കുറ്റിക്ക് പകരം പുതിയൊരെണ്ണം ഘടിപ്പിക്കുമ്പോഴാണ് സംഭവം. ശക്തമായ രീതിയിൽ ഗ്യാസ് ചോർച്ചയുണ്ടായി.

ഭാര്യ നില വിളിച്ചപ്പോൾ ഓടിയെത്തിയ നസീർ ഉടൻ തന്നെ നനഞ്ഞ തുണി ഉപയോഗിച്ച് ഗ്യാസ് ചോർച്ചയടച്ച് കുറ്റി പുറത്തേക്ക് എത്തിക്കുകയായിരുന്നു. മാഹി ഗ്യാസ് ഏജൻസിയെ വിവരമറിയിച്ചെങ്കിലും ഞായറാഴ്ചയായതിനാൽ ആരുമെത്തിയിട്ടില്ല. പാനൂർ ഫയർഫോഴ്സിൽ നിന്നും മാഹി ഫയർഫോഴ്സിലേക്ക് ഇത് സംബന്ധിച്ച വിവരം നൽകിയിട്ടുണ്ട്. ഗ്യാസ് ഏജൻസിയിൽ പരിശോധന നടത്തുമെന്നും, ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും അധികാരികൾ വ്യക്തമാക്കി. നിറച്ച ഗ്യാസ് കുറ്റികൾ ഉപഭോക്താക്കൾക്ക് നൽകുമ്പോൾ പരിശോധനകൾ കാര്യക്ഷമമാക്കണമെന്ന് നസീർ ഇടവലത്ത് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358500/Gas leak at Chambad house; ward member's presence of mind helped)